നീനാഗുപ്തയും മകളുമൊന്നിച്ച് വിവ് റിച്ചാഡ്‌സിന്റെ ജന്മദിനാഘോഷം

#

ദുബായ് (08-03-18) : ഇതിഹാസ ക്രിക്കറ്റ് താരം വിവിയന്‍ റിച്ചാഡ്‌സിന്റെ 66-ാം ജന്മദിനമായിരുന്നു മാര്‍ച്ച് 7. പ്രത്യേകമായ ഒരു കൂടിച്ചേരലോടെയാണ് ഇത്തവണ വിവ് റിച്ചാഡ്‌സ് ജന്മദിനം ആഘോഷിച്ചത്. 1980 കളില്‍ താന്‍ ബന്ധം പുലര്‍ത്തിയിരുന്ന ഇന്ത്യന്‍ നടി നീനാഗുപ്തയും ആ ബന്ധത്തില്‍ തനിക്കുണ്ടായ മകള്‍ മസാബഗുപ്തയും ഒന്നിച്ചാണ് അദ്ദേഹം ഇത്തവണ ജന്മദിനം ആഘോഷിച്ചത്. പ്രശസ്ത ഫാഷന്‍ ഡിസൈനറായ മസാബ ഗുപ്തയാണ് ഒത്തുചേരലിന്റെ വിവരവും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.

1980 കളില്‍ വിവിയന്‍ റിച്ചാഡ്‌സുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന നീനാഗുപ്ത പിന്നീട് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വിവേക് മെഹ്‌റയെ വിവാഹം കഴിച്ചു. 1989 ലായിരുന്നു മസാബയുടെ ജനനം. മിറിയം ആണ് വിവ് റിച്ചാഡ്‌സിന്റെ ഭാര്യ. വര്‍ഷങ്ങള്‍ക്കുശേഷമുള്ള കൂടിച്ചേരലില്‍ വിവ് റിച്ചാഡ്‌സും നീനയും മസാബയും സന്തുഷ്ടി പ്രകടിപ്പിച്ചു.