ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ

#

കൊളമ്പോ(08-03-2018): ത്രിരാഷ്ട്ര ട്വന്റി-ട്വന്റി പരമ്പരയിൽ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ. ആദ്യ മത്സരം ശ്രീലങ്കയോട് അടിയറവു പറഞ്ഞ ഇന്ത്യക്കു ഈ മത്സരം നിർണായകമാണ്. ഇന്ത്യ ഇതുവരെയായി ബംഗ്ലാദേശിനെതിരെ ഒരു ട്വന്റി-ട്വന്റി മത്സരവും തോറ്റിട്ടില്ല. ഇതു തന്നെയാണ് ഇന്നത്തെ മത്സരത്തിന് ഇറങ്ങുമ്പോൾ ഇന്ത്യയ്ക്ക് ഏറ്റവും അനുകൂലമായ ഘടകം. ധവാനും മനീഷ് പാണ്ഡേയും ഒഴിച്ച് ആദ്യ മത്സരത്തിൽ നിറം മങ്ങിയ ബാറ്റിംഗ് നിരയിൽ കാതലായ മാറ്റങ്ങൾ ആരാധകരെങ്കിലും പ്രതീക്ഷിക്കുന്നുണ്ട്. ബൗളിംഗ് നിരയിൽ മാറ്റങ്ങൾക്കൊന്നും സാധ്യതയില്ല.

ഇന്ത്യക്കെതിരായ ഇന്നത്തെ മത്സരം വിജയിച്ച്‌ പരമ്പരയിൽ ഒരു നല്ല തുടക്കമിടാനാണ് ബംഗ്ലാ കടുവകൾ തയ്യാറെടുക്കുന്നത്.