ഇടതുമുന്നണിയുടെ രാജ്യസഭാ സീറ്റ് ജെ.ഡി.യുവിന്

#

തിരുവനന്തപുരം (09-03-18) : ഇടതുമുന്നണിയുടെ രാജ്യസഭാ സീറ്റ് ജെ.ഡി.യുവിന്. എം.പി.വീരേന്ദ്രകുമാർ രാജിവച്ചതിനെ തുടർന്നാണ് ഒഴിവുണ്ടായത്. രാജി വയ്ക്കുമ്പോൾ വീരേന്ദ്രകുമാറിന് 4 വർഷം കാലാവധി ബാക്കിയുണ്ടായിരുന്നു. ഇന്ന് തിരുവനന്തപുരത്ത് ചേർന്ന ഇടതുമുന്നണി യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. ജെ.ഡിയുവുമായി സഹകരിച്ചു പ്രവർത്തിക്കുന്നതിനും മുന്നണി പ്രവേശനം സംബന്ധിച്ച് പിന്നീട് തീരുമാനം എടുക്കുന്നതിനും യോഗത്തിൽ ധാരണയായി.

ജെ.ഡി.യു-ജെ.ഡി.എസ് ലയനം സംബന്ധിച്ച തീരുമാനവും പിന്നീടേക്കു മാറ്റി. യു.ഡി.എഫ് വിട്ട ജെ.ഡി.യു ഇടതുമുന്നണിയിൽ അംഗത്വം ആവശ്യപ്പെട്ട് മുന്നണി കൺവീനർ വൈക്കം വിശ്വൻ കത്ത് നൽകിയിരുന്നു. ജെ.ഡി.യുവിനെ മുന്നണിയിൽ എടുക്കുന്നതിനോട് അനുകൂല നിലപാടാണ് സി.പി.ഐയും സ്വീകരിച്ചിരുന്നത്.