കേരള സർവ്വകലാശാല യുവജനോത്സവം : ലോഗോ പ്രകാശനം ചെയ്‌തു

#

കൊല്ലം (09.03.2018) : കൊല്ലത്ത് നടക്കുന്ന കേരള സർവകലാശാല യുവജനോത്സവത്തിൻറ്റെ ലോഗോ എം.മുകേഷ് എം.എൽ.എ പ്രകാശനം ചെയ്തു. കരിക്കോട് ടി.കെ.എം ആർട്സ് കോളേജിൽ നടന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ പ്രൊഫ.ഹാഷിമുദീൻ അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ എം.ഹരികൃഷ്‌ണൻ സ്വാഗതം പറഞ്ഞു. ഡോ.സീമാ ജെറോം, പ്രോഗ്രാം കമ്മിറ്റി കൺവീനർ എസ്.അരവിന്ദ് , സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറി ആദർശ് എം.സജി, സംഘാടക സമിതി ഭാരവാഹികളായ ഫാറൂഖ്, ഇക്ബാൽ,അശ്വിൻ അരവിന്ദ് എന്നിവർ സംസാരിച്ചു. കോളേജ് യൂണിയൻ ചെയർമാൻ അജാസ് നന്ദി പറഞ്ഞു. ചിത്രകാരൻ യു.എം.ബിന്നിയാണ് ലോഗോ രൂപകല്പന ചെയ്തത്.