ജൂനിയർ അഭിഭാഷകർക്ക് പ്രതിമാസ സ്റ്റൈപ്പൻഡ് അനുവദിച്ചു

#

തിരുവനന്തപുരം(09-03-2018): ജൂനിയർ അഭിഭാഷകർക്ക് ആശ്വാസമായി കേരളം സർക്കാർ. പുതുതായി എൻറോൾ ചെയ്ത അഭിഭാഷകർക്ക് പ്രതിമാസ സ്റ്റൈപ്പൻഡ് പ്രഖ്യാപിച്ചു ഉത്തരവായി. സേവന കാലം 3 വർഷത്തിൽ അധീകരിക്കാത്തവരായ ജൂനിയർ അഭിഭാഷകർക്കാണ്‌ പ്രതിമാസം 5000 രൂപ വീതം മാർഗനിർദ്ദേശങ്ങൾക്കു വിധേയമായി നല്കാൻ ഉത്തരവായിരിക്കുന്നതു. കേരളം അഭിഭാഷക നിയമത്തിലെ 9 ആം വകുപ്പ് പ്രകാരമാണ് ഉത്തരവിറക്കിയിരിക്കുന്നതു.

ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ളവരും 30 വയസ്സിനു താഴെ പ്രായമുള്ളവരുമായ അഭിഭാഷകാരാണ് സ്റ്റൈപ്പൻറ്റിനു അർഹരാകുക. അഭിഭാഷകവൃത്തിയുടെ അന്തസ്സും ജൂനിയർ അഭിഭാഷകരുടെ ജീവിതനിലവാരവും ഉയർത്തുന്നതാണ് കേരളം സർക്കാരിൻറ്റെ ഈ തീരുമാനമെന്നുള്ള പ്രതികരണങ്ങളാണ് ജൂനിയർ അഭിഭാഷകരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളത്.