വിചാരണ സ്റ്റേ ചെയ്യണമെന്ന് ദിലീപ്

#

കൊച്ചി (11.03.2018): നടി ആക്രമിക്കപ്പെട്ട കേസിൽ മാർച്ച് 14 ന് അങ്കമാലി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ആരംഭിക്കാനിരിക്കുന്ന വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകി. ഹർജി കോടതി നാളെ പരിഗണിക്കും. പ്രതിയെന്ന നിലയിൽ തൻറ്റെ ആവശ്യങ്ങൾ പരിഗണിക്കാൻ വിചാരണക്കോടതി തയ്യാറായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്. പ്രോസിക്യൂഷൻ ഹാജരാക്കുന്ന തെളിവുകൾ ലഭിക്കാൻ പ്രതി എന്ന നിലയിൽ തനിക്ക് അവകാശമുണ്ടെന്നാണ് ദിലീപിൻറ്റെ വാദം. തൻറ്റെ ആവശ്യങ്ങൾ പരിഗണിച്ചിട്ടില്ലാത്തതിനാൽ വിചാരണ സ്റ്റേ ചെയ്യണമെന്നു ദിലീപ് തൻറ്റെ ഹർജിയിൽ ബോധിപ്പിക്കുന്നു.

നടിയെ ആക്രമിക്കുന്നതിൻറ്റെ ദൃശ്യങ്ങളടങ്ങിയ പെൻഡ്രൈവും എഴുതിത്തയ്യാറാക്കിയ ദൃശ്യരേഖയും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയും നാളെ ഹൈക്കോടതി പരിഗണിക്കും. അങ്കമാലി മജിസ്ട്രേട്ട് കോടതി വിധിക്കെതിരായ അപ്പീലിലാണ് ഈ ആവശ്യങ്ങൾ ദിലീപ് ഉന്നയിക്കുന്നത്.