കുരങ്ങിണിയിലെ കാട്ടുതീ ; 9 മരണം

#

തേനി (12-03-18) : കുരങ്ങിണി വനമേഖലയിലുണ്ടായ കാട്ടുതീയില്‍ 9 പേര്‍ മരിച്ചതായി സ്ഥിരീകരണം. ചെന്നൈയിൽ നിന്ന്  ട്രക്കിംഗിന് എത്തിയ സംഘമാണ് കാട്ടുതീയിൽ പെട്ടത്. സംഘത്തിൽ ആകെ 39 പേരുണ്ടായിരുന്നു എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. 9 പേരുടെ മരണം സ്ഥിരീകരിച്ചു.17 പേരെ രക്ഷപ്പടുത്താൻ കഴിഞ്ഞു. പൊള്ളലേറ്റ് ചികിത്സയിൽ കഴയുന്നവരിൽ 5 പേരുടെ നില ഗുരുതരമാണ്. വനമേഖലയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താൻ വനം വകുപ്പ് ഉദ്യോഗസ്ഥരും വ്യോമസേനയും തീവ്ര ശ്രമങ്ങളിലാണ്. രക്ഷാപ്രവർത്തനങ്ങളിൽ നാട്ടുകാർ സജീവമായി പങ്കെടുക്കുന്നുണ്ട്.

അധികൃതരുടെ അനുമതിയില്ലാതെയാണ് ട്രക്കിംഗ് സംഘം വനത്തിനുള്ളിൽ പ്രവേശിച്ചതെന്നാണ് വിവരം. കാട്ടുതീ നിയന്ത്രണ വിധേയമായിട്ടുണ്ട്.