ബംഗ്ലാദേശ് വിമാനം കാട്മണ്ഡുവില്‍ തകര്‍ന്നു വീണു

#

ന്യൂഡല്‍ഹി (12-03-18) : കാട്മണ്ഡു വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ ബംഗ്ലാദേശി വിമാനം തകര്‍ന്നു വീണു. 67 യാത്രക്കാരും 4 ജീവനക്കാരുമാണ് വിമാനത്തിലുള്ളത്. ഉച്ചയ്ക്ക് 2.20 നായിരുന്നു സംഭവം. 20 പേരെ ഇതിനകം ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. വിമാനത്തിലുള്ള മറ്റുള്ളവരെ രക്ഷിക്കാനുള്ള ശ്രമങ്ങളിലാണ് പോലീസും സൈന്യവും.

റണ്‍വേയില്‍ ഇറങ്ങുന്നതിനിടയില്‍ നിയന്ത്രണം വിട്ട വിമാനം തൊട്ടടുത്തുള്ള ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ തകര്‍ന്നു വീഴുകയായിരുന്നു. ബംഗ്ലാദേശ് തലസ്ഥാനമായ ഢാക്കയില്‍ നിന്ന് വരികയായിരുന്ന യു.എസ്-ബംഗ്ലാ എയര്‍ലൈന്‍സിന്റെ വിമാനമാണ് തകര്‍ന്നത്.