ആലഞ്ചേരിയുടെ അപ്പീല്‍ 16 ലേക്ക് മാറ്റി

#

കൊച്ചി (13-03-18) : സഭയുടെ ഭൂമി വില്പനയിലെ ക്രമക്കേടില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരായ ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരേയുള്ള അപ്പീല്‍ മാര്‍ച്ച് 16 ന് പരിഗണിക്കുന്നതിനായി മാറ്റി. കേസില്‍ പ്രതിയാക്കാനുള്ള തീരുമാനം റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. കേസില്‍ തനിക്കു വേണ്ടി സുപ്രീംകോടതി  അഭിഭാഷകന്‍ ഹാജരാകുമെന്നും അതിനുവേണ്ടി ഹര്‍ജി പരിഗണിക്കുന്നതു മാറ്റണമെന്നുമുള്ള കര്‍ദിനാളിന്റെ അപേക്ഷ അംഗീകരിച്ചുകൊണ്ടാണ് 16-ാം തീയതി പരിഗണിക്കാനായി കേസ് മാറ്റി വച്ചത്.

ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് അനുസരിച്ച് പോലീസ് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും കര്‍ദ്ദിനാളിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കമുണ്ടാകില്ലെന്ന് പോലീസ് വ്യക്തമാക്കുകയുണ്ടായി. കര്‍ദ്ദിനാളിന്റെ മൊഴി അരമനയില്‍ ചെന്ന് രേഖപ്പെടുത്താനായിരുന്നു പോലീസിന്റെ തീരുമാനം.