ജയ ബച്ചൻ ഏറ്റവും സമ്പന്നയായ എം.പി ; സ്വത്ത് 1000 കോടി

#

ന്യൂഡല്‍ഹി (13-03-18) : ഉത്തര്‍പ്രദേശില്‍ നിന്ന് രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കുന്ന ജയ ബച്ചന്‍ നല്‍കിയ സത്യവാങ്മൂലം അനുസരിച്ച് 1000 കോടി രൂപയാണ് അവരുടെ സ്വത്ത്. 2014 ല്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി അംഗം രവീന്ദ്ര കിഷോര്‍ സിന്‍ഹയാണ് ഏറ്റവും സമ്പന്നനായ പാര്‍ലമെന്റംഗമായി കണക്കാക്കപ്പെട്ടിരുന്നത്. 800 കോടി രൂപയുടെ സ്വത്താണ് 2014 ല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സിന്‍ഹ വെളിപ്പെടുത്തിയിരുന്നത്.

2012 ല്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ 493 കോടി രൂപയുടെ സ്വത്തുണ്ടെന്നായിരുന്നു ജയ ബച്ചന്റെ വെളിപ്പെടുത്തല്‍. 2012 ല്‍ 152 കോടിയായിരുന്ന സ്ഥാവര സ്വത്തുകളുടെ സ്ഥാനത്ത് ഇപ്പോഴുള്ളത് 460 കോടിയാണ്. 2012 ല്‍ ജംഗമ സ്വത്ത് 343 കോടിയായിരുന്നത് ഇപ്പോള്‍ 540 കോടിയായിരിക്കുന്നു. ഇപ്പോഴത്തെ സത്യവാങ്മൂലം അനുസരിച്ച് അമിതാഭ്ബച്ചന്‍-ജയ ദമ്പതികള്‍ക്ക് 62 കോടി രൂപയുടെ സ്വര്‍ണ്ണാഭരണങ്ങളുണ്ട്. ഇതില്‍ 36 കോടിയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ അമിതാഭിന്റേതാണ്. 13 കോടി രൂപ വിലവരുന്ന 12 വാഹനങ്ങള്‍ 2 പേര്‍ക്കും കൂടിയുണ്ട്. അമിതാഭ് ബച്ചന്റെ കൈവശം 3.4 കോടി രൂപ വിലയുള്ള വാച്ചുകളും ജയയ്ക്ക് 51 ലക്ഷം രൂപയുടെ വാച്ചുകളുമുണ്ട്. വീടുകള്‍, ഭൂമി തുടങ്ങി കോടികളുടെ വിലമതിപ്പുള്ള സ്വത്തുകള്‍ വേറേയും.