ചട്ടീസ്ഗഢിൽ 9 സി.ആർ.പി.എഫ് ജവാന്മാർ കൊല്ലപ്പെട്ടു

#

ന്യൂഡല്‍ഹി (13-03-18) : ചട്ടീസ്ഗഢിലെ സുക്മ ജില്ലയില്‍ ബോംബ് സ്‌ഫോടനത്തില്‍ 9 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. 4 പേര്‍ക്ക് ഗുരുതരമായ പരിക്കുണ്ട്. കിസ്താറാം മേഖലയില്‍ നിരീക്ഷണത്തിലേര്‍പ്പെട്ടിരുന്ന ജവാന്മാര്‍ സഞ്ചരിച്ച വാഹനം മാരകശേഷിയുള്ള ബോംബ് ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നുവെന്നാണ്  അധികൃതര്‍ അറിയിച്ചത്. പരിക്കേറ്റവരെ ഹെലിക്കോപ്റ്ററിൽ റായ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി.

സ്‌ഫോടനത്തിനു പിന്നില്‍ മാവോയിസ്റ്റുകളാണെന്ന് അധികൃതര്‍ അറിയിച്ചു. ചട്ടീസ്ഗഢിലേക്ക് പോകാന്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിംഗ് സി.ആര്‍.പി.എഫ് ഡയറക്ടര്‍ ജനറലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ പോലീസ്- സൈനിക സംഘങ്ങള്‍ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.