അവസാനവിധി വരുംവരെ ആധാര്‍ ബന്ധിപ്പിക്കേണ്ട

#

ന്യൂഡല്‍ഹി (13-03-18) : ബാങ്ക് അക്കൗണ്ടുകള്‍, മൊബൈല്‍ഫോണ്‍ നമ്പരുകള്‍, തത്കാല്‍ പാസ്‌പോര്‍ട്ടുകള്‍ തുടങ്ങിയവയുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ആ വിഷയത്തില്‍ സുപ്രീംകോടതി വിധി വരുന്നതുവരെ നീട്ടി. ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31 എന്നാണ് നിശ്ചയിച്ചിരുന്നത്. സുപ്രധാന രേഖകളുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിനെ എതിര്‍ത്ത് സുപ്രീംകോടതിയുടെ മുമ്പിലുള്ള നിരവധി ഹര്‍ജികള്‍ പരിഗണിച്ച അഞ്ചംഗ ബഞ്ചാണ് അന്തിമവിധി വരെ ആധാര്‍ ബന്ധിപ്പിക്കേണ്ടതില്ല എന്ന തീരുമാനം അറിയിച്ചത്. അതേസമയം സര്‍ക്കാര്‍ സഹായങ്ങള്‍ക്ക് ആധാര്‍ ആവശ്യമാണെന്ന് കോടതി അംഗീകരിച്ചു.