വിദ്യ ദേവി വീണ്ടും നേപ്പാൾ പ്രസിഡൻറ്റ്

#

കാഠ്‌മണ്ഡു(13-03-2018): നേപ്പാൾ പ്രസിഡൻറ്റ് ആയി വിദ്യ ദേവി ഭണ്ഡാരി തിരഞ്ഞെടുക്കപ്പെട്ടു. 56 കാരിയായ വിദ്യ ദേവി ഇത് രണ്ടാം തവണയാണ് നേപ്പാൾ പ്രസിഡൻറ്റായി തിരഞ്ഞെടുക്കപ്പെടുന്നത്. നേപ്പാളിൻറ്റെ ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡൻറ്റും വിദ്യ ദേവി ആയിരുന്നു. നേപ്പാളി കോൺഗ്രസിൻറ്റെ സ്ഥാനാർഥി കുമാരി ലക്ഷ്മി റായിയെയാണ് വിദ്യ വൻ മാർജിനിൽ തോൽപ്പിച്ചത്.

മുഖ്യ ഭരണ കക്ഷികളായ സി.പി.എൻ - യു.എം.എൽ ൻറ്റെയും സി.പി.എൻ(മാവോയിസ്റ്) ൻറ്റെയും പിന്തുണയോടു കൂടിയാണ് വിദ്യ ദേവി തിരഞ്ഞെടുക്കപ്പെട്ടത്. നേപ്പാളിൻറ്റെ ആദ്യ വനിതാ പ്രസിഡൻറ്റായി വിദ്യ ദേവി തിരഞ്ഞെടുക്കപ്പെടുന്നത് 2015 ഇൽ ആയിരുന്നു.