ചെങ്ങന്നൂരില്‍ ബി.ജെ.പിയുമായി സഹകരണമില്ല : ബി.ഡി.ജെ.എസ്

#

ചെങ്ങന്നൂര്‍ (14-03-18) : ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയുമായി സഹകരിക്കില്ലെന്ന് ബി.ഡി.ജെ.എസ്. എന്‍.ഡി.എ മുന്നണിക്ക് ജയിക്കാവുന്ന സാഹചര്യമായിരുന്നു ചെങ്ങന്നൂരിലുണ്ടായിരുന്നതെന്ന് ബി.ഡി.ജെ.എ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ആലപ്പുഴയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.  ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ആലപ്പുഴയിൽ ചേർന്ന ബി.ഡി.ജെ.എസ് യോഗത്തിന് ശേഷമായിരുന്നു വാർത്താസമ്മേളനം.

ബി.ജെ.പിയിലെ ചിലര്‍ തെറ്റായ പ്രചരണങ്ങള്‍ നടത്തിയും വ്യാജവാര്‍ത്തകള്‍ നല്‍കിയും ബി.ഡി.ജെ.എസിനെ അപമാനിച്ചെന്ന്‌ തുഷാർ ആരോപിച്ചു. കോര്‍പ്പറേഷന്‍ ബോഡ് സ്ഥാപനങ്ങളിലടക്കം തീരുമാനമാകാതെ എന്‍.ഡി.എയുമായി സഹകരണമുണ്ടാകില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസിന്റെ സഹകരണം കൊണ്ടാണ് ബി.ജെ.പിക്ക് കാര്യമായ വോട്ട് നേടാനായതെന്നും ബി.ഡി.ജെ.എസിന് ചെങ്ങന്നൂരില്‍ നിര്‍ണ്ണായകമായ സ്വാധീനമാണുള്ളതെന്നും ബി.ഡി.ജെ.എസ് നേതാവ് അവകാശപ്പെട്ടു. ബി.ജെ.പി ഒഴികെയുള്ള എന്‍.ഡി.എ ഘടകകക്ഷികളുമായി ആലോചിച്ച് ഭാവിപരിപാടികൾ തീരുമാനിക്കുമെന്ന് തുഷാർ വെള്ളാപ്പള്ളി അറിയിച്ചു.