നിരപരാധി എന്ന പേരറിവാളന്റെ വാദം കോടതി തള്ളി

#

ന്യൂഡല്‍ഹി (14-03-18) : രാജീവ് വധക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ട് പേരറിവാളന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. പേരറിവാളന് ശിക്ഷ വിധിച്ച 1999 ലെ വിധിയില്‍ മാറ്റം ആവശ്യമില്ലെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ഗൂഢാലോചനയില്‍ പേരറിവാളന്റെ പങ്ക് വ്യക്തമായി തെളിഞ്ഞിട്ടുണ്ടെന്നും ഹര്‍ജി തള്ളണമെന്നും സി.ബി.ഐ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പേരറിവാളന് രാജീവ് വധവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് സമര്‍ത്ഥിക്കാന്‍ നിരവധി വാദങ്ങള്‍ സി.ബി.ഐ ഉന്നയിക്കുകയുണ്ടായി.