വര്‍ക്കലഭൂമി കൈമാറ്റം ; സബ്കളക്ടറുടെ ഉത്തരവിന് സ്റ്റേ

#

തിരുവനന്തപുരം (19-03-18) : വര്‍ക്കലയില്‍ റവന്യൂഭൂമി സ്വകാര്യവ്യക്തിക്ക് കൈമാറാന്‍ സബ്കളക്ടര്‍ ദിവ്യ.എസ്.അയ്യര്‍ പുറപ്പടുവിച്ച ഉത്തരവ് സര്‍ക്കാര്‍ സ്റ്റേ ചെയ്തു. ഭൂമി കെമാറ്റവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ച് അന്വേഷണം നടത്താന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറെ ചുമതലപ്പെടുത്തി. വര്‍ക്കല എം.എല്‍.എ വി.ജോയ് നല്‍കിയ പരാതിയിലാണ് സ്റ്റേ.

വര്‍ക്കലയില്‍ സംസ്ഥാന പാതയോട് ചേര്‍ന്ന് വര്‍ക്കല തഹസീല്‍ദാര്‍ ഏറ്റെടുത്ത ഭൂമിയെക്കുറിച്ച് അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കാന്‍ സബ്കളക്ടര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. റവന്യൂ പുറമ്പോക്കാണെന്ന പേരില്‍ തഹസീല്‍ദാര്‍ ഏറ്റെടുത്ത ഭൂമി തനിക്ക് അവകാശപ്പെട്ടതാണെന്ന് കാട്ടി സ്വകാര്യവ്യക്തി നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്. തഹസീല്‍ദാര്‍ ഏറ്റെടുത്ത ഭൂമി സ്വകാര്യവ്യക്തിക്ക് വിട്ടുകൊടുക്കാന്‍ സബ്കളക്ടര്‍ ദിവ്യ എസ്.അയ്യര്‍ ഉത്തരവിട്ടതാണ്. ഇപ്പോള്‍ വിവാദമയിരിക്കുന്നത്. കോണ്‍ഗ്രസ് എം.എല്‍.എ കെ.എസ്.ശബരീനാഥിന്റെ ഭാര്യയാണ് ദിവ്യ എസ്.അയ്യര്‍.