സർവ്വകലാശാല യുവജനോത്സവത്തിനു കൊല്ലം ഒരുങ്ങി

#

കൊല്ലം (19-03-18)  :  മാര്‍ച്ച് 20 മുതല്‍ 24 വരെ കൊല്ലത്ത് നടക്കുന്ന കേരള സര്‍വ്വകലാശാല യുവജനോത്സവത്തിന് നഗരം ഒരുങ്ങി. കേരള സര്‍വ്വകലാശാലയ്ക്ക് കീഴിലെ 250ല്‍ പരം  കോളേജുകളില്‍ നിന്നായി അയ്യായിരത്തിലധികം പ്രതിഭകള്‍ കലോത്സവത്തില്‍ മാറ്റുരയ്ക്കും. എസ്.എന്‍.കോളേജ്, എസ്.എന്‍.വനിതാ കോളേജ്, ശ്രീനാരായണ ഗുരു കോളേജ് ലീഗല്‍ സ്റ്റഡീസ്, ഫാത്തിമ മാതാ നാഷണല്‍ കോളേജ്, കര്‍ബല ട്രസ്റ്റ് ഹാള്‍, കരിക്കോട് ടി.കെ.എം.കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, പള്ളിമുക്ക് ഫാത്തിമ മെമ്മോറിയല്‍ ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളിൽ  ഒന്‍പത് വേദികളിലായാ ണ് മത്സരങ്ങള്‍ നടക്കുത്. .  ഒ.എന്‍.വി., മടവൂര്‍ വാസുദേവന്‍ നായര്‍, ജി.ദേവരാജന്‍ മാസ്റ്റര്‍, ഭരത് മുരളി, വി.സാംബശിവന്‍, ഒ.മാധവന്‍, കെ.പി.അപ്പന്‍, കാക്കനാടന്‍, ജയപാലപണിക്കര്‍ എിവരുടെ നാമധേയത്തിലാണ് വേദികള്‍ അറിയപ്പെടുക. കൊല്ലം എസ്.എന്‍.കോളേജില്‍ പ്രവര്‍ത്തിക്കുന്ന മീഡിയാ സെന്റര്‍ ഗൗരിലങ്കേഷിന്റെ ഓര്‍മ്മയ്ക്കായാണ് തയ്യാറാക്കിയിരിക്കുത്.

മാർച്ച് ഇരുപതിന് വൈകിട്ട്  രണ്ട് മണിക്ക് ചിന്നക്കട പാര്‍വ്വതി മില്ലിന് സമീപത്ത് നിന്നും  ഘോഷയാത്ര ആരംഭിക്കും. പതിനായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. വൈകിട്ട്  അഞ്ചിന് ചേരുന്ന  ഉദ്ഘാടന സമ്മേളനം തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി ശ്രീ. കെ.ടി.ജലീല്‍ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരങ്ങളായ എം.മുകേഷ് എം.എല്‍.എ, സുരഭി, പ്രിയങ്ക, സംവിധായകന്‍ എബ്രിഡ് ഷൈന്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. കെ.സോമപ്രസാദ് എം.പി, എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി., മേയര്‍ അഡ്വ.വി.രാജേന്ദ്രബാബു, എം.നൗഷാദ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ശിവശങ്കരപിള്ള, ജില്ലാ കളക്ടര്‍ ഡോ.എസ്.കാര്‍ത്തികേയന്‍, സിന്റിക്കേറ്റംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.

യുവജനോത്സവത്തിന്റെ ഭാഗമായി കോളേജുകളില്‍ അനുബന്ധ പരിപാടികള്‍ സംഘടിപ്പിടിച്ചിരുന്നു . കലോത്സവനഗരിയില്‍ എല്ലാ ദിവസവും ഓപ്പൺ  ഫോറം സംഘടിപ്പിക്കും. കലോത്സവുമായി ബന്ധപ്പെട്ട്  എസ്.എന്‍.കോളേജില്‍ എക്‌സിബിഷന്‍ സംഘടിപ്പിച്ചിട്ടുണ്ട്. കോളേജ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലാണ് ജില്ലയില്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.