ഇറാഖില്‍ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു

#

ന്യൂഡല്‍ഹി (20-03-18) : ഇറാഖില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടതായി വിദേശകാര്യമന്ത്രി സുഷമസ്വരാജ് രാജ്യസഭയില്‍ അറിയിച്ചു. 2014 ല്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയവരാണ് കൊല്ലപ്പെട്ടത്. 2014 ല്‍ ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യാക്കാര്‍ എവിടെയാണുള്ളതെന്നോ ജീവനോടെയുണ്ടെന്നോ ഉള്ള വിവരം വ്യക്തമായിരുന്നില്ല. കൊല്ലപ്പെട്ടവരുടെ ഡി.എന്‍.എ റിപ്പോര്‍ട്ടുകള്‍ ഇന്നലെ ലഭ്യമായതോടെയാണ് 39 ഇന്ത്യാക്കാരും കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞത്.

39 ഇന്ത്യന്‍ തൊഴിലാളികളും കൊല്ലപ്പെട്ടു എന്നല്ലാതെ എപ്പോഴാണ്, എവിടെവച്ചാണ് കൊല്ലപ്പെട്ടത് എന്നീ കാര്യങ്ങളില്‍ വ്യക്തതയില്ല. കൊല്ലപ്പെട്ട 39 പേരുടെയും കുടുംബങ്ങളുമായും ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് സുഷമ സ്വരാജ് അറിയിച്ചു.