ഇന്നും അവിശ്വാസപ്രമേയം അവതരിപ്പിച്ചില്ല

#

ന്യൂഡല്‍ഹി (20-03-18) : മോദി സര്‍ക്കാരിനെതിരേ 2 അവിശ്വാസപ്രമേയ നോട്ടീസുകള്‍ നല്‍കി 3 ദിവസമായിട്ടും ലോക്‌സഭയില്‍ ചര്‍ച്ചയ്‌ക്കെടുത്തില്ല. വൈ.എസ്.ആര്‍ കോണ്‍ഗ്രസും തെലുങ്കുദേശം പാര്‍ട്ടിയുമാണ് അവിശ്വാസപ്രമേയങ്ങള്‍ക്ക് നോട്ടീസ് നല്‍കിയത്. ബഹളം മൂലം സ്പീക്കര്‍ സഭ പിരിയുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.

അവിശ്വാസപ്രമേയം ചര്‍ച്ചയ്‌ക്കെടുക്കാന്‍ ലോക്‌സഭയ്ക്ക് ബാധ്യതയുണ്ടെന്ന് വ്യക്തമാക്കിയ സ്പീക്കര്‍, ബഹളത്തിനിടയില്‍ അടിയന്തരപ്രമേയ നോട്ടീസ് പരിഗണിക്കാനാവില്ലെന്ന് പറഞ്ഞു. കാവേരി നദീജലപ്രശ്‌നം മുന്‍നിര്‍ത്തി എ.ഐ.എ.ഡി.എം.കെ അംഗങ്ങള്‍ ഉയര്‍ത്തുന്ന പ്രതിഷേധമാണ് പ്രധാനമായും സഭയെ ബഹളത്തില്‍ മുക്കിയത്.