ഭര്‍ത്താവിന്റെ മരണം : ശശികലയ്ക്ക് 15 ദിവസത്തെ പരോള്‍

#

ചെന്നൈ (20-03-18) : ഭര്‍ത്താവ് നടരാജന്റെ മരണത്തെത്തുടര്‍ന്ന് എ.ഐ.എ.ഡി.എം.കെ നേതാവ് ശശികലയ്ക്ക് 15 ദിവസത്തെ പരോള്‍ അനുവദിച്ചു. ഇന്ന് വെളുപ്പിന് ചെന്നൈയില്‍ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു നടരാജന്റെ അന്ത്യം. കഴിഞ്ഞവര്‍ഷം കരളും വൃക്കയും മാറ്റിവെച്ച നടരാജന്റെ നില കഴിഞ്ഞ കുറച്ചുദിവസങ്ങളായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ഗുരുതരാവസ്ഥയിലുള്ള ഭര്‍ത്താവിനെ സന്ദര്‍ശിക്കാന്‍ പരോളിന് ശശികല അപേക്ഷിച്ചിരുന്നെങ്കിലും മരണത്തിനുശേഷമാണ് പരോള്‍ അനുവദിക്കപ്പെട്ടത്.

4 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട് ബംഗളുരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ശശികല റോഡ് മാര്‍ഗ്ഗം തഞ്ചാവൂരിലേക്ക് പോകും. തഞ്ചാവൂരിലാണ് നടരാജന്റെ സംസ്‌കാരം.