ബി.ജെ.പി യെ തള്ളി സ്റ്റൈൽ മന്നൻ

#

ചെന്നൈ(20-03-2018): തൻറ്റെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നിൽ ബി.ജെ.പി അല്ലെന്നും മറിച്ചു ദൈവവും തന്നെ സ്നേഹിക്കുന്ന ജനങ്ങളുമാണെന്നു സ്റ്റൈൽ മന്നൻ രജനി കാന്ത്. താൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ആശയങ്ങളോ ആദർശങ്ങളോ പിന്തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും ആത്മീയ രാഷ്ട്രീയമാണ് തന്റെ പാത എന്നും അദ്ദേഹം ചെന്നൈയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

വർഷാവർഷമുള്ള ഹിമാലയൻ യാത്ര കഴിഞ്ഞു മടങ്ങിയെത്തിയതായിരുന്നു അദ്ദേഹം. ഹിമാലയൻ യാത്രക്കിടയിൽ ബി.ജെ.പി യുടെ ദേശീയ നേതാക്കളുമായി കൂടിക്കാഴ്‌ച്ച നടത്തിയതിനെക്കുറിച്ചു ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിൻറ്റെ പ്രതികരണം.

കാവേരി നദീജല തർക്കപരിഹാരത്തിനായി സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്ന് രജനീകാത്ത് ആവശ്യപ്പെട്ടു.

നമ്മുടെ രാജ്യം മതേതര മൂല്യങ്ങൾ ഉയർത്തി പിടിക്കുന്നുവെന്നും അതിനാൽ വിശ്വഹിന്ദു പരിഷത് സംഘടിപ്പിക്കുന്ന രാമ രാജ്യ രഥയാത്ര നടക്കുനാൾ ജനങ്ങൾക്ക് സുരക്ഷ ഒരുക്കണമെന്നും വർഗീയ ലഹളകൾ ഒഴിവാക്കാൻ ഇത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.