കുപ്‌വാരയിൽ ഏറ്റുമുട്ടൽ: 4 മരണം

#

ജമ്മു കാശ്മീർ (21-03-2018): ജമ്മുകാശ്മീരിലെ കുപ്‍വാര ജില്ലയിൽ തീവ്രവാദികളുമായി തുടരുന്ന ഏറ്റുമുട്ടലിൽ 2 സൈനികരും 2 പോലീസുകാരും കൊല്ലപ്പെട്ടു. നാല് തീവ്രവാദികളെ സൈന്യം വധിച്ചു. കുപ്‍വാര ജില്ലയിൽ നിന്ന് തന്നെയുള്ള മുഹമ്മദ് യൂസഫ്, ദീപക് തേസൂ എന്നീ പോലീസുകാരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. കൊല്ലപ്പെട്ട സൈനികരുടെ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.

സൈനിക പട്രോളിംഗിനിടെ തീവ്രവാദികൾ വെടിവെപ്പ് നടത്തുകയായിരുന്നു എന്ന് ആർമി വ്യക്താവ്ശ്രീനഗറിൽ അറിയിച്ചു. ഒരാഴ്ചക്കിടെ ഉണ്ടാകുന്ന രണ്ടാമത്തെ ഏറ്റുമുട്ടൽ ആണിത്.