വയലുകളില്ലാതായാല്‍ കേരളം ഇല്ല : വി.എസ്

#

തിരുവനന്തപുരം (22-03-18) : വയലുകളും നദികളും ഇല്ലാതായാല്‍ കേരളം ഇല്ലാതാകുമെന്ന് വി.എസ്.അച്ചുതാനന്ദന്‍. ലോകജലദിനം പ്രമാണിച്ച് നല്‍കിയ ജലദിന സന്ദേശത്തിലാണ് വി.എസ്, വയലുകള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഓര്‍മ്മിപ്പിച്ചത്. സാമ്രാജ്യത്വ വികസന മാതൃകയ്‌ക്കെതിരേ നടന്ന പ്ലാച്ചിമട സമരത്തെക്കുറിച്ച് ജലദിനസന്ദേശത്തില്‍ വി.എസ് എടുത്തു പറഞ്ഞു. കണ്ണൂര്‍ തളിപ്പറമ്പ് കീഴാറ്റൂരില വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കാനുള്ള നീക്കത്തിനെതിരേ പ്രദേശവാസികള്‍ സമരം ചെയ്യുകയും സമരത്തോട് ശക്തമായ എതിര്‍പ്പുമായി സി.പി.എം രംഗത്തുവരികയും ചെയ്ത പശ്ചാത്തലത്തില്‍ വയല്‍ നികത്തലിനെതിരേയുള്ള വി.എസ്സിന്റെ പ്രസ്താവനയ്ക്ക് വലിയ പ്രാധാന്യമുണ്ട്.