മാണിയെ തള്ളി കാനം

#

തിരുവനന്തപുരം(22-03-2018): മാണി വിഷയത്തിൽ നിലനിലപാട് കടുപ്പിച്ചു കാനം. കെ.എം മാണിയുമായി സഹകരിക്കേണ്ട യാതൊരു സാഹചര്യവും നിലവിൽ ഇല്ലെന്നും ചെങ്ങന്നൂരിൽ വിജയിക്കാൻ മാണിയുടെ വോട്ട് ആവശ്യമില്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തിരുവനന്തപുരത്തു പറഞ്ഞു. മാണിയില്ലാതെയാണ് ചെങ്ങന്നൂരിൽ നടന്നിട്ടുള്ള പല തിരഞ്ഞെടുപ്പുകളിലും എൽ.ഡി.എഫ് ജയിച്ചിട്ടുള്ളത്. അതിലും മോശമായ അവസ്ഥയിലേക്ക് മുന്നണി എത്തിയിട്ടില്ല. എന്നാലും മാണി വിഷയത്തിൽ അന്തിമ തീരുമാനം സംസ്ഥാന നേതൃത്തത്തിന്റെതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ മാണിയെ സഹകരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സി.പി.ഐ - സി.പി.എം ദേശീയ നേതൃത്വങ്ങൾ തമ്മി തരാൻ ആയെന്ന വാർത്ത വന്നതിനു തൊട്ടു പിറകെ ആയിരുന്നു കാനത്തിന്റെ പ്രതികരണം.

മാണിക്കെതിരായ പരസ്യപ്രതികരണം സി.പി.ഐ നേതാക്കൾ ഒഴിവാക്കണമെന്നു ദേശീയ നേതൃത്വം നിർദ്ദേശം നൽകിയിരുന്നു. പരസ്യപ്രതികരണം ഗുണം ചെയ്യില്ലെന്നായിരുന്നു നേതൃത്വത്തിന്റെ വിലയിരുത്തൽ.

സി.പി.എം നു വേണമെങ്കിൽ മാണിയെ ക്ഷണിക്കാം. പക്ഷെ സി.പി.ഐ നിലപാടിൽ മാറ്റം വരുത്താൻ കാനം പോകുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.