പാകിസ്ഥാനിലേക്ക് തിരികെ വരും : മലാല

#

ഇസ്ലാമബാദ് (31.03.2018) : താലിബാൻ ഭീകരർ വധിക്കാൻ ശ്രമിച്ച മലാല യൂസഫ് സായ് ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം പാകിസ്ഥാനിലെ സ്വാത് താഴ്വരയിലെ മിംഗോറയിലെ വീട്ടിലെത്തി. മലാല എത്തുന്നത് പ്രമാണിച്ച് പ്രദേശത്ത് സൈന്യം കർശന സുരക്ഷ ഒരുക്കിയിട്ടുണ്ട്. പാകിസ്ഥാൻ സൈന്യത്തിന്റെ ഹെലികോപ്റ്ററിൽ സ്വാത് താഴ്വരയിലെത്തിയ മലാല പിന്നീട് കാറിലാണ് മിംഗോറയിലേക്ക് പുറപ്പെട്ടത്. മാ​​​​താ​​​​പി​​​​താ​​​ക്കളും രണ്ടു സഹോദരന്മാരും മലാലയോടൊപ്പമുണ്ട്.

പാകിസ്ഥാനിൽ വീണ്ടുമെത്തുക എന്നത് തന്റെ സ്വപ്നമായിരുന്നെന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയതിന് ശേഷം സ്ഥിരമായി പാകിസ്ഥാനിലേക്ക് തിരികെ വരുമെന്നും ഒരു ടെലിവിഷൻ പ്രഭാഷണത്തിൽ മലാല പറഞ്ഞു. മലാലയുടെ പാകിസ്ഥാൻ സന്ദർശനം സമ്മിശ്രമായ പ്രതികരണമാണ് സൃഷ്ടിച്ചിട്ടുള്ളത്. മലാലയുടെ സന്ദർശനത്തെ ബഹുഭൂരിപക്ഷം ആളുകൾ ആഹ്ലാദപൂർവ്വം സ്വാഗതം ചെയ്യുമ്പോൾ പാകിസ്ഥാനെ ആക്ഷേപിക്കുന്ന പാശ്ചാത്യ ഏജന്റാണ് മലാല എന്ന് വിമർശിക്കുന്ന യാഥാസ്ഥിതിക ന്യൂനപക്ഷം മലാലയ്ക്ക് എതിരെ രംഗത്തുണ്ട്.