ഇനി ക്രിക്കറ്റിലേക്കില്ല : വാർണർ

#

സിഡ്നി(31-03-2018): പന്ത് ചുരണ്ടൽ വിവാദത്തിൽ വില്ക്കു നേരിടുന്ന ഓസ്‌ട്രേലിയൻ താരം വാർണർ ഇനി ക്രിക്കറ്റിലേക്കില്ല. വില്ക്കു നീങ്ങിയാലും താൻ ഇനി ഓസ്‌ട്രേലിയൻ തൊപ്പി അണിയില്ലെന്നു വാർണർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വളരെയധികം വികാരാധീനനായാണ് വാർണർ മാധ്യമങ്ങളോട് സംസാരിച്ചത്. സംസാരത്തിനിടയിൽ നിയന്ത്രം വിട്ടു പൊട്ടി കരയുകയും ചെയ്തു വാർണർ.

രാജ്യത്തെ മുഴുവൻ ഞങ്ങൾ നാണം കെടുത്തി. ഇനിയൊരിക്കലും ഈ തെറ്റ് ആവർത്തിക്കപ്പെടില്ല. വിലക്ക് നീങ്ങിയാലും ഇനി താൻ ക്രിക്കറ്റിലേക്കില്ല എന്നതാണ് ഇപ്പോഴത്തെ തീരുമാനം. തങ്ങളുടേത് വളരെ തെറ്റായ ഒരു പ്രവൃത്തി ആയിരുന്നെന്നും അതിനെ കുറിച്ച് ആലോചിക്കുമ്പോൾ മനസ് നീറുകയാണെന്നും വാർണർ കൂട്ടിച്ചേർത്തു.

എന്നാൽ വിലക്ക് നേരിടുന്ന ഓസ്‌ട്രേലിയൻ താരങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും മറ്റു പല താരങ്ങളും രംഗത്തു വരുന്നുണ്ട്. ഐ.സി.സി. യുടെ നടപടി കുറച്ചു കടുത്തു പോയെന്നും ഇത് കൊണ്ടൊന്നും താരങ്ങൾ ക്രിക്കറ്റ് മതിയാക്കരുതെന്നും അഭിപ്രായപ്പെട്ടു കൊണ്ട് വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്ൽ വിലക്ക് നേരിടുന്നവർക്കുള്ള പിന്തുണ അറിയിച്ചു.,br>
എന്നാൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് കുറ്റക്കാർക്ക് ലഭിച്ച ശിക്ഷ കുറഞ്ഞു പോയെന്നാണ്‌ അഭിപ്രായപ്പെട്ടത്.