റവന്യൂ ഉദ്യോഗസ്ഥരും ഭരണകക്ഷി നേതാക്കളും ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് പുറത്ത്‌

#

(02-04-18) : വയനാട്ടിൽ നാലര ഏക്കർ   മിച്ചഭൂമി തട്ടിയെടുക്കാൻ റവന്യൂ ഉദ്യോഗസ്ഥരും ഭരണകക്ഷി നേതാക്കളും ചേർന്ന് നടത്തിയ ശ്രമം പുറത്ത്. ഇന്ന് രാവിലെ 10ന് ഏഷ്യാനെറ്റ് ന്യൂസിന്റെ വാർത്താ സംഘം നടത്തിയ ഒളിക്യാമറ ഓപ്പറേഷനിൽ ഡപ്യൂട്ടി കളക്ടർ പണം വാങ്ങുന്നതിന്റെ ദൃശ്യങ്ങൾ കാണിക്കുന്നുണ്ട്. സ്ഥലം വാങ്ങുന്നതിന് ഇടനിലക്കാരായി നിന്നവർ  സി.പി.ഐ വയനാട് ജില്ലാ സെക്രട്ടറിയുമായി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും ഒളിര്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

സംസ്ഥാനത്ത് സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമി തട്ടിയെടുക്കുന്ന വൻ മാഫിയ പ്രവർത്തിക്കുന്നുണ്ടെന്നും ആ മാഫിയയ്ക്ക് റവന്യൂ ഉദ്യോഗസ്ഥരുമായും ഭരണകക്ഷി നേതാക്കളുമായും അടുത്ത ബന്ധമുണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസ് നല്കിയ വാർത്തയിൽ പറയുന്നു. പൊതുസ്വത്ത് തട്ടിയെടുക്കുന്ന വലിയ മാഫിയ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടെന്നും അതിന്റെ വിശദാംശങ്ങൾ ഏപ്രിൽ 2 ന് രാവിലെ 10 മണിക്ക് വാർത്താ ബുള്ളറ്റിനിലൂടെ പുറത്തു വരുമെന്നും കഴിഞ്ഞ ദിവസം പല തവണ പരസ്യം നല്കിയതിനു ശേഷമായിരുന്നു ഇന്ന് വാർത്ത പുറത്തുവിട്ടത്.