കോമൺവെൽത്ത് ഗെയിംസിന് കോടിയേറി

#

ഗോൾഡ് കോസ്റ്റ്(04-04-2018): 21-ാമത് കോമൺവെൽത്ത് ഗെയിംസിന് ഓസ്‌ട്രേലിയയിലെ ഗോൾസ് കോസ്റ്റിൽ വർണശബളമായ തുടക്കം. ഉദ്‌ഘാടന ചടങ്ങിൽ ബാഡ്മിന്റൺ താരം പി.വി.സിന്ധു ഇന്ത്യൻ പതാകയേന്തി.

ഗോൾഡ് കോസ്റ്റിലെ കരാര സ്റ്റേഡിയത്തിലാണ് 25000 ഓളം പേര് പങ്കെടുത്ത ഉദ്‌ഘാടന ചടങ്ങുകൾ നടന്നത്. 71 രാജ്യങ്ങളിൽ നിന്നായി 6000 ത്തിലധികം കായികതാരങ്ങൾ 19 ഇനങ്ങളിലായി മാറ്റുരയ്ക്കും. ഈ മാസം 15 വരെയാണ് ഗെയിംസ്.

225 അംഗങ്ങളുള്ള അടങ്ങുന്ന ഇന്ത്യൻ ടീമിനെ നയിച്ചത് ഒളിമ്പിക്സ് വെള്ളിമെഡൽ ജേതാവ് പി.വി സിന്ധു ആയിരുന്നു. 2014 ലെ 5 ആം സ്ഥാനക്കാരായ ഇന്ത്യ ഇത്തവണ കിരീട നേട്ടമെന്ന സ്വപനവുമായാണ് ഗെയിംസിൽ പങ്കെടുക്കാൻ എത്തിയിരിക്കുന്നത്.