നടൻ കൊല്ലം അജിത്ത് അന്തരിച്ചു

#

കൊ​ല്ലം (05.04.2018) :ച​ല​ച്ചി​ത്ര ന​ട​ൻ കൊ​ല്ലം അ​ജി​ത്ത്(56) അ​ന്ത​രി​ച്ചു. ഇന്ന് പുലർച്ചെ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഉ​ദ​ര സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്നു ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

കൊല്ലം കടപ്പാക്കട സ്പോർട്സ് ക്ലബ്ബിലൂടെ കലാരംഗത്തെത്തിയ അജിത്ത് പി.പദ്മരാജന്റെ സംവിധാന സഹായി എന്ന നിലയിലാണ് സിനിമാരംഗത്തെത്തിയത്. 1984ൽ ​പി. പ​ദ്മ​രാ​ജ​ന്‍ സം​വി​ധാ​നം ചെ​യ്ത "പ​റ​ന്ന്‍ പ​റ​ന്ന്‍ പ​റ​ന്ന്‍" എ​ന്ന സി​നി​മ​യി​ലൂടെ അഭിനയരംഗത്ത് ​തുടക്കം കുറിച്ചു. അഞ്ഞൂറിലേറെ സിനിമകളിൽ അഭിനയിച്ചു. ബഹുഭൂരിപക്ഷം സിനിമകളിലും വില്ലൻ വേഷങ്ങളാണ് ചെയ്തത്.

തിരുവനന്തപുരം ദൂ​ര​ദ​ര്‍​ശ​നി​ൽ സക്കറിയ കഥ എഴുതി നെടുമുടി വേണു സംവിധാനം ചെയ്ത "കൈ​ര​ളീവി​ലാ​സം ലോ​ഡ്ജ്" എന്ന സീരിയലിലൂടെ സീരിയൽ രംഗത്ത് തുടക്കം കുറിച്ച അജിത്ത് നി​ര​വ​ധി ടെ​ലി​വി​ഷ​ൻ സീരിയലുകളിൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. പ്രേക്ഷകശ്രദ്ധ നേടിയ "കോ​ളിം​ഗ് ബെ​ൽ" ഉൾപ്പെടെ രണ്ടു ചിത്രങ്ങൾ സംവിധാനം ചെയ്തു. ഭാ​ര്യ പ്ര​മീ​ള.​ രണ്ടു മ ക്ക​ൾ. സംസ്കാരം വൈകിട്ട് 6 ന് കൊല്ലം പോളയത്തോട് ശ്‌മശാനത്തിൽ.