ഐ.പി.എൽ 2018: നാളെ തുടക്കം

#

മുംബൈ(06-04-2018): ഇന്ത്യൻ ക്രിക്കറ്റിന്റെ മാമാങ്കമായ ഇന്ത്യൻ പ്രീമിയർ ലീഗിന് നാളെ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ കൊടി കയറും. നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസും 2 വർഷത്തെ വിലക്കിനു ശേഷം ലീഗിലേക്ക് തിരികെയെത്തുന്ന ചെന്നൈ സൂപ്പർ കിങ്‌സും തമ്മിലാണ് കന്നി പോരാട്ടം.

11-ാമത് ഐ.പി.എൽ നു നാളെ തിരശീല ഉയരുമ്പോൾ ഉദ്‌ഘാടന ചടങ്ങിന് നിറം പകരാൻ ബോളിവുഡ് താരങ്ങളുടെ പട തന്നെ ഉണ്ട്. രൺവീർ സിംഗ് , പരിനീതി ചോപ്ര, വരുൺ ധവാൻ എന്നിവരാണ് നാളത്തെ ഉദ്‌ഘാടന ചടങ്ങിന് പകിട്ട് പകരാനായി എത്തുന്നത്.

ഏപ്രിൽ 7 മുതൽ മെയ് 27 വരെ നടക്കുന്ന കുട്ടി ക്രിക്കറ്റിന്റെ മാമാങ്കത്തിന് 8 ടീമുകൾ പങ്കെടുക്കുന്നു. കലാശ പോരാട്ടം അടക്കം മൊത്തം 60 മത്സരങ്ങളാണ് ഉള്ളത്. കിരീട സാധ്യത ഉള്ള 8 ടീമുകളാണ് മത്സരത്തിന് പങ്കെടുക്കുന്നു എന്നുള്ളതാണ് ഐ.പി.എല്ലിന്റെ ആവേശവും.

എന്നാൽ വിലക്ക് നേരിടുന്ന ഓസ്‌ട്രേലിയൻ താരങ്ങളായ സ്റ്റീവൻ സ്മിത്തും ഡേവിഡ് വാർണറും ഇത്തവണത്തെ ഐ.പി.എല്ലിന് ഉണ്ടാകില്ല.