മെഡിക്കൽ ഫീസ്; മാനേജ്മെന്റ് നിലപാട് അംഗീകരിക്കില്ല : മന്ത്രി ശൈലജ

#

കണ്ണൂർ(07-04-2018): മെഡിക്കൽ ഫീസ് ഉയർത്തണമെന്ന സ്വാശ്രയ മാനേജ്മെന്റുകളുടെ നിലപാട് സർക്കാർ ഒരു തരത്തിലും അംഗീകരിക്കില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ. മാനേജ്‌മെൻറ്റുകൾക്കെതിരെ നിയമ നടപടികൾവരെ വേണമെങ്കിൽ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

മെഡിക്കൽ ഫീസ് ഇരട്ടിയാക്കണമെന്ന് ആവശ്യപ്പെട്ടു സ്വാശ്രയ മാനേജ്മെന്റ്റ്‌കൾ ഇന്ന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഫീസ് 11 ലക്ഷം രൂപയാക്കണമെന്നു ആവശ്യപ്പെട്ടായിരുന്നു കേരളത്തിലെ 20 ഓളം സ്വാശ്രയ മാനേജ്മെന്ററുകൾ കോടതിയെ സമീപിച്ചത്. നിലവിലെ ഫീസ് 5.6 ലക്ഷം ആണെന്നിരിക്കെയാണ് മാനേജ്മെന്റ്റ്‌കൾ ഇരട്ടി തുകയ്ക്കായി കോടതിയെ സമീപിച്ചിരിക്കുന്നത്. മാനേജ്മെന്ററുകളുടെ ഈ നിലപാട് സംസ്ഥാനത്തെ 4000 ഓളം മെഡിക്കൽ വിദ്യാർത്ഥികളുടെ ഭാവി ആശങ്കയിലാഴ്ത്തിയിരിക്കുന്നു. ഹർജിയിൽ ഹൈക്കോടതി ഏപ്രിൽ 9 ന് വാദം കേൾക്കും.