അള്‍ജീരിയന്‍ വിമാനം തകര്‍ന്ന് 100 ലേറെ മരണം

#

ലണ്ടന്‍ (11-04-18) : അള്‍ജീരിയയുടെ സൈനികവിമാനം തകര്‍ന്ന് നൂറിലേറെപ്പേര്‍ മരണമടഞ്ഞു. അള്‍ജീരിയയുടെ തലസ്ഥാനമായ അള്‍ജിയേഴ്‌സിന് സമീപമാണ് വിമാനം തകര്‍ന്നു വീണത്. 200 ലേറെ സൈനികര്‍ വിമാനത്തിലുണ്ടായിരുന്നു. വിമാനം പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ ബൗഫാരിക് സൈനിക വിമാനത്താവളത്തിനു സമീപം നിലത്തു തകര്‍ന്നു വീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.