ഗര്‍ഭിണിയായ ഗായികയെ വെടിവച്ചു കൊന്നു

#

ന്യൂഡല്‍ഹി (12-04-18) : പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ നിറഞ്ഞ സദസ്സിനു മുമ്പില്‍ സംഗീത പരിപാടി അവതരിപ്പിക്കുന്നതിനിടെ ഗായിക വെടിയേറ്റു മരിച്ചു. 6 മാസം ഗര്‍ഭിണിയായ സമീന സമൂണ്‍ എന്ന ഗായികയാണ് വേദിയില്‍ പാടിക്കൊണ്ടിരിക്കെ വെടിയേറ്റ് മരിച്ചത്.

വേദിയില്‍ ഇരുന്നുകൊണ്ട് പാടികയായിരുന്ന സമീനയോട് എഴുന്നേറ്റു നിന്ന് പാടാന്‍ സദസ്സില്‍ നിന്നൊരാള്‍ ആവശ്യപ്പെട്ടു. സമീന അതിന് തയ്യാറായില്ല. വേദിയില്‍ സമീപത്തുണ്ടായിരുന്നവരുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങി എഴുന്നേറ്റ് നില്‍ക്കാന്‍ തുടങ്ങുമ്പോഴേക്ക് അക്രമി തോക്കെടുത്ത് നിറയൊഴിക്കുകയായിരുന്നു. നെറ്റിയില്‍ വെടിയുണ്ട തുളച്ചു കയറി. താരിഖ് അഹമ്മദ് ജതോയി എന്നയാളാണ് വെടിവച്ചത്. മദ്യലഹരിയിലായിരുന്നു അക്രമി.