ബലാൽസംഗ രാഷ്ട്രീയത്തിനെതിരെ പ്രതിഷേധവുമായി രാഹുലും പ്രിയങ്കയും തെരുവിൽ

#

ന്യൂ​ഡ​ൽ​ഹി (13-04-18) : ജമ്മുവിലെ കത്വയിൽ 8 വയസ്സുകാരിയായ അസിഫ ബാനുവിനെ ഹിന്ദു ഭീകരവാദികൾ ബലാൽസംഗം ചെയ്ത് അരുംകൊല ചെയ്തതിലുള്ള പ്രതിഷേധം രാജ്യത്തെങ്ങും തെരുവുകളിൽ ആളിപ്പടരുകയാണ്. ഇന്നലെ അർദ്ധരാത്രിയോടെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യാ ഗേറ്റിലേക്ക് ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. മെഴുകുതിരി കത്തിച്ചു പിടിച്ചുകൊണ്ടായിരുന്നു പ്രകടനം.ഉത്തർപ്രദേശിലെ ഉ​ന്നാ​വോയിൽ 17 കാരിയായ പെൺകുട്ടിയെ ബലാൽസംഗം ചെയ്ത ബി.ജെ.പി എം.എൽ.എയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിയോടൊപ്പം പ്രിയങ്കാ ഗാന്ധിയും പ്രകടനത്തിന് നേതൃത്വം നൽകി.

പ്ര​തി​ഷേ​ധ​ പ്രകടനത്തി​ൽ ഉന്തും തള്ളുമുണ്ടായപ്പോൾ , നിശ്ശബ്ദരായി പ്രകടനത്തിൽ പങ്കെടുക്കാൻ പ്രിയങ്ക കോൺഗ്രസ് പ്രവർത്തകരോട് അഭ്യർത്ഥിച്ചു. ഉ​ന്തും​ത​ള്ളു​മു​ണ്ടാ​ക്കു​ന്ന​വ​ർ വീ​ടു​ക​ളി​ലേ​ക്കു മ​ടങ്ങാൻ അവർ ആവശ്യപ്പെട്ടു. പ്രിയങ്കയുടെ അഭ്യർത്ഥന മാനിച്ച് അണികൾ നിശ്ശബ്ദരായി. മണിക്കൂറുകളോളം അ​മ​ർ ജ​വാ​ൻ ജ്യോ​തി​ക്കു സ​മീ​പം കുത്തിയിരുന്ന പ്രവർത്തകർക്കൊപ്പം മുഴുവൻ സമയവും മു​ഴു​വ​ൻ സ​മ​യ​വും രാഹുലും പ്രി​യ​ങ്ക​യുമു​ണ്ടാ​യി​രു​ന്നു. ഡ​ൽ​ഹി​യി​ൽ കൂ​ട്ട ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട നി​ർ​ഭ​യ​യു​ടെ മാ​താ​പി​താ​ക്ക​ളും പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്തു.