മഅദനി സുപ്രീം കോടതിയിലേക്ക്

#

ബംഗളൂരു(13-04-2018): അനിശ്ചിതമായി നീളുന്ന വിചാരണക്കെതിരെ പി.ഡി.പി നേതാവ് മഅദനി സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. നിലവിലെ സാഹചര്യത്തിൽ കർണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാകും മഅദനി കോടതിയെ സമീപിക്കുക.

തദ്ദേശവകുപ്പ് മന്ത്രി കെ.ടി ജയിൽ ഇന്ന് മഅദനിയെ അദ്ദേഹത്തിന്റെ ബംഗളൂരുവിലെ വസതിയിലെത്തി സന്ദർശിച്ചിരുന്നു. അതിനു പിറകെ ആണ് സുപ്രീം കോടതിയെ നീതിക്കായി സമ്മേപിക്കും എന്നുള്ള കാര്യം മഅദനി സൂചിപ്പിച്ചതു.

എന്നാൽ മഅദനി കുറ്റക്കാരൻ അല്ലെന്നു അറിയാവുന്നതു കൊണ്ടാണ് വിചാരണ നടപടികൾ നീട്ടികൊണ്ടു പോയി അദ്ദേഹത്തിന്റെ ജീവിതം ക്ലേശകരമാകാൻ ശ്രമം നടക്കുന്നതെന്നു ജലീൽ പറഞ്ഞു.