ഡോക്ടർമാരുടെ സമരം ; രോഗികൾ കടുത്ത ബുദ്ധിമുട്ടിൽ

#

തി​രു​വ​നന്തപു​രം (14.04.2018) : സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ർ​മാ​രു​ടെ ഒ.​പി.​ബ​ഹി​ഷ്ക​രി​ഷ്കരണ സമരം ര​ണ്ടാം ദി​വ​സ​ത്തി​ലേ​ക്ക് കടന്നതോടെ സാധാരണക്കാരായ രോഗികൾ കടുത്ത ബുദ്ധിമുട്ടുകൾ നേരിടുകയാണ്. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളിലെത്തിയ രോ​ഗി​കളെ പരിശോധിക്കാൻ ഡോക്ടർമാർ തയ്യാറായില്ല.. വർദ്ധിപ്പി​ച്ച ഒ.​പി.​സ​മ​യംകുറയ്​ക്കാ​തെ സ​മ​രം അ​വ​സാ​നി​പ്പി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ചു നി​ൽ​ക്കുകയാണ് സ​ർ​ക്കാ​ർ ഡോ​ക്ട​ർ​മാടെ സം​ഘ​ട​ന.

ഡോ​ക്ട​ർ​മാ​ർ സ​മ​ര​ത്തി​ലാ​ണെ​ന്നതിനാൽ ഇ​ന്ന് വളരെ കുറച്ച് രോഗികൾ മാത്രമേ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ എത്തിയിട്ടുള്ളൂ. ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ഡോ​ക്ട​ർ​മാ​രെ​യും പി.​ജി,ഡോ​ക്ട​ർ​മാ​രെ​യും നിയോഗിച്ച് ഒ.​പി.​ബ​ഹി​ഷ്ക​രണ സ​മ​ര​ത്തെ നേ​രി​ടാനുള്ള ആ​രോ​ഗ്യ​വ​കു​പ്പിന്റെ ശ്രമം വിജയം കണ്ടില്ല.