കത്തുവ : കുട്ടിയുടെ കുടുംബത്തിന് സുരക്ഷ ഉറപ്പാക്കണം : സുപ്രീംകോടതി

#

ന്യൂഡല്‍ഹി (16-04-18) : ജമ്മുവിലെ കത്തുവയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട 8 വയസ്സുകാരിയുടെ കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് ജമ്മുകാശ്മീര്‍ സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. കേസ് ചണ്ടീഗഢിലേക്ക് മാറ്റണമെന്ന് കുട്ടിയുടെ പിതാവ് കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ജമ്മുവില്‍ കേസിന്റെ വിചാരണ സമാധാനപരമായി നടക്കുമോ എന്ന കാര്യത്തില്‍ കുട്ടിയുടെ കുടുംബത്തിന്റെ അഭിഭാഷക ആശങ്ക പ്രകടിപ്പിച്ചു.

കേസില്‍ പ്രതികളായ 8 പേരുടെയും വിചാരണ ഇന്ന് ആരംഭിച്ചു. കുട്ടി ഉള്‍പ്പെട്ട നാടോടി സമുദായത്തെ കത്തുവയിലെ രസന ഗ്രമാത്തില്‍ നിന്ന് ഓടിക്കാന്‍ വേണ്ടിയാണ് ബലാത്സംഗവും കൊലപാതകവും ആസൂത്രണം ചെയ്തതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ജമ്മു ബാര്‍ അസോസിയേഷന്‍ കുറ്റപത്രത്തിനെതിരേ രംഗത്തുവരികയും വിചാരണ ആരംഭിക്കുന്നതിനെ എതിര്‍ക്കുകയും ചെയ്തിരുന്നു.