ഷുഹൈബ് വധം: പിതാവ് സുപ്രീം കോടതിയിൽ

#

കണ്ണൂർ(16-04-2018): ഷുഹൈബ് വധത്തിൽ സി.ബി.ഐ അന്വേഷണത്തിനുള്ള ഹൈക്കോടതിയുടെ സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ടു ശുഹൈബിന്റെ പിതാവ് സുപ്രീം കോടതിയിൽ. പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും തെളിവുകൾ തേച്ചുമാച്ചു കളയപ്പെടും മുൻപ് അടിയന്തിരമായി അന്വേഷണം സി.ബി.ഐ ക്കു കൈമാറണമെന്നും ആവശ്യപ്പെട്ടാണ് ഷുഹൈബിന്റെ പിതാവ് സി.മുഹമ്മദ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

ഷുഹൈബ് വധക്കേസിൽ സി.പി.എം നേതാക്കൾക്കുള്ള പങ്കു ചൂണ്ടിക്കാട്ടി അന്വേഷണം സി.ബി.ഐ ക്കു വിടണമെന്നു ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്ന ഹർജി സ്റ്റേ ചെയ്യുകയും വേനലവധിക്ക് ശേഷം പരിഗണനയ്ക്കായി മാറ്റുകയും ചെയ്‌തിരുന്നു. ഈ കാലയളവ് അന്വേഷണത്തെ കാര്യമായി ബാധിക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കപ്പെടുന്നു.