മക്ക മസ്ജിദ് സ്ഫോടനം: വിധി പറഞ്ഞ ജഡ്‌ജി രാജി വച്ചു

#

ഹൈദരാബാദ്(16-04-2018): മക്ക മസ്ജിദ് സ്ഫോടന കേസിൽ വിധി പറഞ്ഞ ജഡ്ജി രാജി വച്ചു. 2007 മെയ് 18 ലെ മക്ക മസ്ജിദ് സ്‌ഫോടനക്കേസിലെ എല്ലാ പ്രതികളെയും വെറുതെ വിട്ട് നിമിഷങ്ങൾക്കകമാണ് വിധി പറഞ്ഞ ജഡ്ജിയുടെ രാജി. ഹൈദരാബാദ് എൻ.ഐ.എ കോടതി പ്രത്യേക ജഡ്ജി കെ.രവീന്ദർ റെഡ്‌ഡി ആണ് രാജി വച്ചിരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജി എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സ്‌ഫോടനക്കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു കൊണ്ടുള്ളപ്രത്യേക കോടതിയുടെ വിധി ഇന്നാണ് പുറപ്പെടുവിച്ചത്. പ്രതികൾക്കെതിരെ കുറ്റം തെളിയിക്കുന്നതിൽ എൻ.ഐ,എ പൂർണ്ണമായി പരാജയപ്പെട്ടു എന്ന കാരണത്താലാണ് സ്വയം പ്രഖ്യാപിത ആൾദൈവം അസീമാനന്ദ ഉൾപ്പെടെ എല്ലാ പ്രതികളെയും വെറുതെ വിട്ടത്.

ലോക്കൽ പോലീസും സി.ബി.ഐ ഉം അന്വേഷിച്ച കേസ് 2011 - ൽ ആണ് എൻ.ഐ.എ ക്കു കൈമാറുന്നത്. എന്നാൽ കേസ് അന്വേഷണത്തിൽ നിന്നും എൻ.ഐ.എ ഓഫീസ് - ഇൻ - ചാർജ് പ്രതിഭ അംബേദ്കറെ രണ്ടാഴ്ച മുൻപ് അടിയന്തിരമായി നീക്കിയിരുന്നു.