സല്‍മാന് വിദേശയാത്രയ്ക്ക് അനുമതി

#

ന്യൂഡല്‍ഹി (17-04-18) : കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ 5 വര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട് ജാമ്യത്തിലിറങ്ങിയ സല്‍മാൻ ഖാന് വിദേശയാത്രയ്ക്ക് അനുമതി. മേയ് 25 മുതല്‍ ജൂലൈ 10 വരെ യു.എസ്.എ, ക്യാനഡ, നേപ്പാള്‍ എന്നീ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ജോധ്പൂര്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി സല്‍മാന്‍ഖാന് അനുമതി നല്‍കി. സല്‍മാന്‍ ഖാന്റെ അപേക്ഷയിലാണ് കോടതി ഉത്തരവ്.

5 വര്‍ഷം തടവുശിക്ഷ വിധിക്കപ്പെട്ട സല്‍മാന്‍ ഖാന്‍ രണ്ടുദിവസം ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞതിനുശേഷം ഏപ്രില്‍ 7 നാണ് ജാമ്യത്തിലിറങ്ങിയത്. കോടതിയുടെ അനുമതിയില്ലാതെ രാജ്യത്തിനു പുറത്തു പോകാന്‍ പാടില്ലെന്ന് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.