രാജ്യത്തു കനത്ത നോട്ട് ക്ഷാമം: അച്ചടി അഞ്ചിരട്ടി വർധിപ്പിക്കുന്നു

#

ന്യൂ ഡൽഹി(17-04-2018): രാജ്യത്ത് നിലനിൽക്കുന്ന കടുത്ത നോട്ട് ക്ഷാമം മറികടക്കാൻ നോട്ടുകളുടെ അച്ചടി അഞ്ചിരട്ടി വർധിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. 500 രൂപ നോട്ടുകളുടെ അച്ചടിയാണ് വർധിപ്പിക്കുന്നത്. കേന്ദ്ര ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് ആണ് ഇക്കാര്യമറിയിച്ചതു. രാജ്യത്തിന്റെ പലഭാഗങ്ങളിലും കടുത്ത നോട്ട് ക്ഷാമം നിലനിൽക്കുന്നു എന്നുള്ള റിപ്പോർട്ടുകൾ വന്നതിനു തൊട്ടു പിന്നാലെയാണ് ധനകാര്യ മന്ത്രാലയത്തിന്റെ നീക്കം.

എന്നാൽ നോട്ട് ക്ഷാമം ഉണ്ടെന്നുമുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്നും ഗാർഗ് പറഞ്ഞു. നിലവിൽ ആവശ്യമുള്ളതിനേക്കാൾ 2 മുതൽ 3.5 ലക്ഷം കോടി രൂപ കരുതൽ ശേഖരമായി സർക്കാർ സൂക്ഷിച്ചിട്ടുണ്ട്, എന്നാൽ കഴിഞ്ഞ കുറേ ദിവസങ്ങളായി വർധിച്ച നോട്ട് ആവശ്യകത മൂലമാണ് നേരിയ ലഭ്യതക്കുറവ് അനുഭവപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.