ബി.സി.സി.ഐയെ വിവരവകാശനിയമ പരിധിയിൽ കൊണ്ട് വരണം :നിയമ കമ്മീഷൻ ശുപാർശ

#

ന്യൂ ഡൽഹി(18-04-2018): ബി.സി.സി.ഐയെ വിവരാവകാശ നിയമത്തിന്റെ പരിധിക്കുള്ളിൽ കൊണ്ടുവരണമെന്ന് കേന്ദ്ര സർക്കാരിനോട് നിയമ കമ്മീഷന്റെ ശുപാർശ. ജസ്റ്റിസ് ബി.എസ് ചൗഹാൻ അധ്യക്ഷനായ നിയമ കമ്മീഷന്റെതാണ് ശുപാർശ.

ബി.സി.സി.ഐയുടെ കീഴിൽ വരുന്ന സംസ്ഥാന ക്രിക്കറ്റ് ബോർഡുകളെയും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്നും കമ്മീഷൻ ശുപാർശ ചെയ്യുന്നു. ഇതിനായി ബി.സി.സി.ഐയെ ദേശീയ കായിക ഫെഡറേഷൻ ആയി അംഗീകരിക്കണമെന്നും ശുപാർശയിൽ പറയുന്നു.

രാജ്യത്തെ പ്രധാനപ്പെട്ട ബാക്കി എല്ലാ കായിക സംഘടനകളും നിയമത്തിന്റെ പരിധിയിൽ വരുമ്പോൾ ലോൿതെ തന്നെ ഏറ്റവും കൂടുതൽ വരുമാനമുള്ള കഴിയ്ക് സംഘടനയായ ബി.സി.സി.ഐയെ ഒഴിവാക്കുന്നത് ഉചിതമല്ലെന്നും കമ്മീഷൻ ചൂണ്ടി കാണിക്കുന്നു. 2016 -ൽ സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരമാണ് നിയമ കമ്മീഷൻ ഇക്കാര്യം പരിഗണനക്കെടുത്തത്.