തീരദേശ നിർമ്മാണ ചട്ടങ്ങളിൽ ഇളവ് വരുത്തി കേന്ദ്രം

#

ന്യൂ​ഡ​ൽ​ഹി (19-04-18) : തീ​ര​ദേ​ശത്ത് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങൾ നഡ്ഡത്തുന്നതിനുള്ള നിയന്ത്രണങ്ങളിൽ  കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം ഇ​ള​വ് വ​രു​ത്തി. തീ​ര​ദേ​ശ​ത്തി​ന് 200 മീ​റ്റ​റി​നു​ള്ളി​ൽ നി​ർ​മാ​ണം പാ​ടി​ല്ലെ​ന്ന വ്യ​വ​സ്ഥയിൽ മാറ്റം വരുത്തി. നിർമ്മാണം നടത്തുന്നതിനുള്ള ദൂരപരിധി 50 മീ​റ്റ​റാ​യി ചു​രു​ക്കിക്കൊണ്ട് കേന്ദ്രം വിജ്ഞാ​പ​നം ഇ​റ​ക്കി. നിലവിൽ ചട്ടം ലംഘിച്ച് നടത്തിയിട്ടുള്ള നിർമ്മാണങ്ങൾക്ക് പുതിയ ഇളവ് ബാധകമായിരിക്കും. വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യുടെ താല്പര്യം കണക്കിലെടുത്താണ് വി​ജ്ഞാ​പ​നം ഇറക്കിയതെന്നാണ് വിശദീകരണം.

തീ​ര​ദേ​ശ​ത്തെ പ​രി​സ്ഥി​തി ദു​ർ​ബ​ല പ്ര​ദേ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും തീരദേശത് 30 ശ​ത​മാ​നം സ്ഥലത്ത് മാ​ത്ര​മേ  നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​നു​മ​തി​ നല്കുകയുള്ളൂവെന്നും  വി​ജ്ഞാ​പ​ന​ത്തി​ൽ പ​റ​യു​ന്നു. നി​ബ​ന്ധ​ന​ക​ൾ പാ​ലി​ച്ച് പ​രി​സ്ഥി​തി സൗ​ഹൃ​ദ റി​സോ​ർ​ട്ടു​ക​ൾ, ഹോ​ട്ട​ലു​ക​ൾ എ​ന്നി​വ നി​ർ​മി​ക്കാ​മെ​ന്നും വി​ജ്ഞാ​പ​ന​ത്തി​ൽ പ​റ​യു​ന്നു. ദ്വീ​പു​ക​ളിൽ നി​ർ​മാ​ണ​ത്തി​ന്‍റെ പ​രി​ധി 50 മീ​റ്റ​റി​ൽ നി​ന്നും 20 മീ​റ്റ​റാ​ക്കി കു​റ​ച്ചി​ട്ടു​ണ്ട്. തീ​ര​ദേ​ശ പ​രി​പാ​ല​ന നിയമെമെ​ന്ന​ത് സ​മു​ദ്ര​തീ​ര​ദേ​ശ പ​രി​പാ​ല​ന മേ​ഖ​ലാ നി​യ​മം എ​ന്ന് മാറ്റി.