സുപ്രീംകോടതിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു

#

ന്യൂഡല്‍ഹി (19-04-18) : ജസ്റ്റിസ് ലോയയുടെ മരണത്തില്‍ അന്വേഷണം ആവശ്യമില്ലെന്ന സുപ്രീംകോടതി വിധി വന്നതിനു തൊട്ടുപുറകേ സുപ്രീം കോടതിയുടെ വെബ്‌സൈറ്റ് അപ്രത്യക്ഷമായി. "ഈ സൈറ്റ് ലഭ്യമല്ല" എന്നാണ് സുപ്രീം കോടതി വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ കിട്ടുന്ന അറിയിപ്പ്. ബ്രസീലില്‍ നിന്നുള്ള ഒരു സംഘമാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തതെന്ന് വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതിന്റെ സ്‌ക്രീന്‍ ഷോട്ട് ഇമേജ് സഹിതം പലരും ട്വിറ്ററിലും വാട്‌സ് ആപ്പിലും പോസ്റ്റ് ചെയ്തു.

കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുമായി ബന്ധപ്പെട്ട 700 ലേറെ വെബ്‌സൈറ്റുകള്‍ കഴിഞ്ഞ 4 വര്‍ഷത്തിനുള്ളില്‍ ഹാക്ക് ചെയ്യപ്പെട്ടതായി ലോക്‌സഭയില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ആവശ്യമായ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ കഴിയാത്തതുകൊണ്ടാണ് ഔദ്യോഗിക വെബ്‌സൈറ്റുകള്‍ അടിക്കടി ഹാക്ക് ചെയ്യപ്പെടുന്നത്. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെയും ആഭ്യന്തര, നിയമമന്ത്രാലയങ്ങളുടെയും വെബ്‌സൈറ്റുകള്‍ അടുത്തിടെ ഹാക്ക് ചെയ്യപ്പെട്ടിരുന്നു.