ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നീക്കം വീണ്ടും സജീവം

#

ന്യൂഡല്‍ഹി (20-04-18) : ചീഫ് ജസ്റ്റിസ് ദീപക്മിശ്രയെ ഇംപീച്ച് ചെയ്യാന്‍ വേണ്ടിയുള്ള പ്രതിപക്ഷപ്പാര്‍ട്ടികളുടെ നീക്കം വീണ്ടും സജീവമായി. പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇംപീച്ച്‌മെന്റിന് വേണ്ടിയുള്ള നീക്കമുണ്ടായെങ്കിലും സാവകാശം ആ നീക്കം ദുര്‍ബ്ബലമാവുകയായിരുന്നു. ജസ്റ്റിസ് ലോയയുടെ മരണം സംബന്ധിച്ച് അന്വേഷണം ആവശ്യമില്ലെന്ന സുപ്രീംകോടതി വിധിയാണ് ഇംപീച്ച്‌മെന്റ് നീക്കം വീണ്ടും സജീവമാക്കിയത്.

കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, സി.പി.ഐ തുടങ്ങി 7 പാര്‍ട്ടികളില്‍ പെട്ട 70 എം.പിമാര്‍ ചീഫ് ജസ്റ്റിസിന്റെ ഇംപീച്ച്‌മെന്റ് ആവശ്യപ്പെട്ട പ്രമേയത്തില്‍ ഒപ്പു വെച്ചിട്ടുണ്ട്. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, ശരദ് പവാര്‍ തുടങ്ങിയ പ്രതിപക്ഷനേതാക്കള്‍ ഇംപീച്ച്‌മെന്റ് പ്രമേയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും പ്രമേയവുമായി മുന്നോട്ടുപോകാന്‍ തീരുമാനിക്കുകയും ചെയ്തു.