ആണവ പരീക്ഷണം നിറുത്തുകയാണെന്ന് വടക്കൻ കൊറിയ

#

പ്യോം​ഗ്യാം​ഗ് (21-04-18) : ആ​ണ​വ പ​രീ​ക്ഷ​ണ​ങ്ങ​ളും മി​സൈ​ൽ പ​രീ​ക്ഷ​ണ​ങ്ങ​ളും നി​ർ​ത്തി​വ​യ്ക്കു​ക​യാ​ണെ​ന്ന് വടക്കൻ ​കൊ​റി​യ​ൻ ഭരണാധികാരി കിം ​ജോം​ഗ് ഉ​ൻ. ഇന്ന് മു​ത​ൽ ഭൂ​ഖ​ണ്ഡാ​ന്ത​ര മി​സൈ​ൽ വിക്ഷേപണകേന്ദ്രങ്ങൾ അ​ട​ച്ചു​പൂ​ട്ടു​ക​യും ആ​ണ​വ ​പ​രീ​ക്ഷ​ണ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​ക​യു​മാ​ണെ​ന്ന് ഉ​ത്ത​ര​കൊറി​യ​ൻ വാ​ർ​ത്താ ഏജൻ​സി അ​റി​യി​ച്ചു. രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ചയും കൊ​റി​യ​ൻ മേ​ഖ​ല​യി​ൽ സമാ​ധാ​നം പു​ന​സ്ഥാ​പി​ക്കലുമാ​ണ് പ്രധാനമെന്നും അതിനാലാണ് ആ​ണ​വ​പ​രീ​ക്ഷ​ണം നി​ർ​ത്തി​വ​യ്ക്കാൻ തീരുമാനിച്ചതെന്നും വാ​ർ​ത്താ ഏ​ജ​ൻ​സി പ​റ​യു​ന്നു.

ഇത് വടക്കൻ ​കൊ​റി​യയ്​ക്കും ലോ​ക​ത്തി​നാകെ​യും വ​ള​രെ ന​ല്ല വ​ർ​ത്ത​യാ​ണെന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡൊണാൾ​ഡ് ട്രം​പ് പ​റ​ഞ്ഞു. യു​എ​സ്സി​ൽ ചെ​ന്നെ​ത്താ​ൻ ശേ​ഷി​യു​ള്ള ഭൂ​ഖ​ണ്ഡാ​ന്ത​ര ബാ​ലി​സ്റ്റി​ക് മി​സൈ​ൽ പരീക്ഷി​ച്ച് യു​എസ്സിനെ പ്ര​കോ​പി​പ്പി​ച്ച വടക്കൻ കൊ​റി​യ​യു​ടെ മ​നംമാ​റ്റത്തെ ഡൊണാ​ൾ​ഡ് ട്രംപ് സ്വാഗതം ചെയ്തു. യു​എ​സ്-​വടക്കൻ​കൊ​റി​യ ഉ​ച്ച​കോ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് ട്രം​പ് ട്വീ​റ്റ് ചെ​യ്തു. നേരത്തെ ഉപാധികളോടെ ആ​ണ​വ​നി​രാ​യു​ധീ​ക​ര​ണ​ത്തി​നുള്ള സ​ന്ന​ദ്ധ​ത വടക്കൻ ​കൊ​റി​യ അറിയിച്ചിരു​ന്നു. കൊ​റി​യ​ൻ യു​ദ്ധ​ത്തി​നു​ശേ​ഷം അ​മേ​രി​ക്ക ദ​ക്ഷി​ണ​കൊ​റി​യ​യി​ൽ നി​ല​നി​ർ​ത്തി​യി​ട്ടു​ള്ള സൈ​നി​ക​രെ പി​ൻ​വ​ലി​ക്കുക തുടങ്ങിയ ഒരു ഉ​പാ​ധി​യും മുന്നോട്ടു വ​യ്ക്കാ​തെയാണ് ഇപ്പോൾ ആണവ നി​രാ​യു​ധീ​ക​ര​ണത്തിന് വടക്കൻ കൊറിയ തയ്യാറായിട്ടുള്ളത്.