സി.പി.ഐ(എം) പാർട്ടി കോൺഗ്രസിന് അഭിവാദ്യങ്ങളുമായി കമ്മ്യൂണിസ്റ്റ് ലോകം

#

ഹൈദരാബാദ്(21-04-2018): സി.പി.ഐ(എം) 22 ആം പാർട്ടി കോൺഗ്രസിന് അഭിവാദ്യങ്ങളർപ്പിച്ചു ലോക കമ്മ്യൂണിസ്റ്റ് പാർട്ടികൾ. ചൈന മുതൽ അമേരിക്ക വരെയുള്ള രാഷ്ട്രങ്ങളിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളാണ് പാർട്ടി കോൺഗ്രസിന് അഭിവാദ്യമർപ്പിച്ചത്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പാർട്ടി കോൺഗ്രസിന് ലോക കമ്മ്യൂണിസ്റ്റ് പാർട്ടികൾ ആശംസകൾ നേർന്നു.

സി.പി.ഐ,എമ്മുമായുള്ള ബന്ധം ഇന്ത്യയിലെയും ചൈനയിലെയും ജനങ്ങൾ തമ്മിലുള്ള സൗഹൃദം ശക്തമാക്കാൻ സഹായിച്ചിട്ടുണ്ടെന്നു ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ചൂണ്ടിക്കാട്ടി. സംഥാനപരവും പുരോഗനാത്മകവുമായ ഇന്ത്യ കെട്ടിപ്പടുക്കാൻ സി.പി.ഐ.എമ്മിന് കഴിയുമെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് വിയറ്റ്നാം ആശംസ സന്ദേശത്തിൽ പറയുന്നു.

ലോകസാഹചര്യങ്ങളിൽ നടക്കുന്ന പ്രക്ഷോഭങ്ങളിൽ സി.പി.ഐ.എം നൽകുന്ന ഐക്യദാർഢ്യത്തെ ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയും പ്രശംസിച്ചു. സ്വാതന്ത്ര്യത്തിനും സാമൂഹ്യ നീതിക്കും തുല്യതയ്ക്കും വേണ്ടി തൊഴിലാളി വർഗ്ഗത്തെയും അടിച്ചമർത്തപ്പെടുന്ന മറ്റു ജനവിഭാഗങ്ങളെയും സംഘടിപ്പിച്ചു സി.പി.ഐ.എം നടത്തുന്ന പ്രക്ഷോഭങ്ങളെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ പ്രകീർത്തിച്ചു.

ഇത് കൂടാതെ ബ്രിട്ടൺ, കൊറിയ, ബ്രസിൽ, കാനഡ, ഫ്രാൻസ്, ജർമനി, പാകിസ്ഥാൻ, ഇറാൻ, ഇറാഖ്, റഷ്യ തുടങ്ങിയ ഒട്ടനവധി രാജ്യങ്ങളിലെയും കമ്മ്യൂണിസ്റ്റ് പാർട്ടികൾ 22 ആം പാർട്ടി കോൺഗ്രസിന് ആശംസകൾ അറിയിച്ചു.