ചീഫ് ജസ്റ്റിസിനെതിരായ ഇം​പീ​ച്ച്മെ​ന്‍റ് നോ​ട്ടീ​സ് അനുവദിക്കില്ല

#

ന്യൂ​ഡ​ൽ​ഹി (23-04-18) : സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര​യ്ക്കെ​തി​രെ രാജ്യസഭയിലെ പ്രതിപക്ഷ അംഗങ്ങൾ നൽകിയ ഇം​പീ​ച്ച്മെ​ന്‍റ് നോ​ട്ടീ​സ് അംഗീകരിക്കാനാവില്ലെന്ന് രാ​ജ്യ​സ​ഭ അ​ധ്യ​ക്ഷനായ ഉപരാഷ്ട്രപതി എം. ​വെ​ങ്ക​യ്യ നാ​യി​ഡു. രാ​ജ്യ​സ​ഭ ച​ട്ട​ങ്ങ​ൾ അനുസരിച്ചല്ല നോ​ട്ടീ​സ് ന​ൽ​കി​യ​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. ചീ​ഫ് ജ​സ്റ്റീ​സി​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ളി​ൽ തെ​ളി​വി​ല്ലെ​ന്നും വെ​ങ്ക​യ്യ നാ​യി​ഡു പ​റ​ഞ്ഞു.

ഹൈദരാബാദിലായിരുന്ന വെങ്കയ്യനായിഡു പരിപാടികളിൽ മാറ്റം വരുത്തി ഡൽഹിയിലെത്തി അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ, മുൻ സുപ്രീം കോടതി ജഡ്ജി ബി.സുദർശൻ റെഡ്‌ഡി, മുൻ ലോക്സഭ സെക്രട്ടറി ജനറൽ സുഭാഷ് കശ്യപ്, മുൻ നിയമ സെക്രട്ടറി പി.കെ.മൽഹോത്ര തുടങ്ങിയ നിയമ വിദഗ്ദ്ധരുമായും രാജ്യസഭാ സെക്രട്ടറിയേറ്റിലെ മുതിർന്ന ഉദ്യോഗസ്ഥരുമായും കൂടിയാലോചനകൾ നടത്തിയതിനു ശേഷമാണ് ഇംപീ​ച്ച്മെ​ന്‍റ് നോ​ട്ടീ​സ് അനുവദിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്.

കോ​ണ്‍​ഗ്ര​സ്, ആ​ർ​ജെ​ഡി, എ​ൻ​സി​പി, സി​പി​എം, സി​പി​ഐ, സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി, ബി​എ​സ്പി, മു​സ്‌​ലിം ലീ​ഗ് എ​ന്നീ പാ​ർ​ട്ടി​ക​ളിലെ 71 എം.പി മാരാണ് നോട്ടീസ് നൽകിയത്. മെ​ഡി​ക്ക​ൽ കോ​ള​ജ് കോ​ഴക്കേ​സി​ൽ ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ പേ​ര് പ​രാ​മ​ർ​ശി​ക്കു​ന്ന​ത​ട​ക്കം അ​ഞ്ച് പ്ര​ധാ​ന വി​ഷ​യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​ പ്ര​തി​പ​ക്ഷം നോ​ട്ടീ​സ് സ​മ​ർ​പ്പി​ക്കുകയായിരുന്നു. ത​നി​ക്കെ​തി​രേ ത​ന്നെ​യു​ള്ള കേ​സ് പ​രി​ഗ​ണി​ച്ചു വി​ധി പ​റ​ഞ്ഞ​തി​ലൂ​ടെ അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗം, മാ​സ്റ്റ​ർ ഓ​ഫ് റോ​സ്റ്റ​ർ എ​ന്ന അ​ധി​കാ​ര​ത്തി​ന്‍റെ ദു​ർ​വി​നി​യോ​ഗം, ഭൂ​മി വാ​ങ്ങാ​നാ​യി തെ​റ്റാ​യ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​ക​ൽ, ചീ​ഫ് ജ​സ്റ്റീ​സി​നെ​തി​രേ​യു​ള്ള ഹ​ർ​ജി സ്വ​യം കേ​ൾ​ക്കു​ന്ന​തി​നാ​യി മെ​മ്മോ തീ​യ​തി തി​രു​ത്ത​ൽ തു​ട​ങ്ങി​യ ആ​രോ​പ​ണ​ങ്ങ​ളും ചീ​ഫ് ജ​സ്റ്റീ​സി​നെ​തി​രേ ഉ​യ​ർ​ത്തി​യി​രു​ന്നു.

ഇം​പീ​ച്ച്മെ​ന്‍റ് നോ​ട്ടീ​സ് നിരസിച്ചാൽ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി.