നഴ്‌സ്‌ സമരം : തിരക്കിട്ട നീക്കവുമായി സർക്കാർ

#

തിരുവനന്തപുരം(23-04-2018): നഴ്‌സുമാർ നാളെ മുതൽ ആരംഭിക്കാനിരിക്കുന്ന അനിശ്ചിതകാല സമരവും സെക്രട്ടറിയേറ്റ് ലോങ്ങ് മാർച്ചും ഒഴിവാക്കാൻ തിരക്കിട്ട സമവായ നീക്കങ്ങളുമായി സർക്കാർ. ശമ്പളപരിഷ്‌കരണം സംബന്ധിച്ച അന്തിമവിജ്ഞാപനം ഇന്നു തന്നെ ഇറക്കാനാണ് സർക്കാരിന്റെ ശ്രമം.

ഴ്‌സുമാർക്കുള്ള കുറഞ്ഞ വേതനം 20000 രൂപയാക്കി നിലനിർത്താൻ തീരുമാനമായെങ്കിലും മറ്റു ആനുകൂല്യങ്ങളുടെ കാര്യത്തിൽ ഇനിയും ധാരണയാകാനുണ്ട്. കരട് വിജ്ഞാപനത്തിൽ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ നിലനിർത്തണോ വെട്ടിച്ചുരുക്കണോഎന്ന കാര്യത്തിൽ തർക്കമുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. മാർച്ച് 31നു തന്നെ കുറഞ്ഞ വേതനം 20000 രൂപ ആക്കികൊണ്ടുള്ള ഉത്തരവ് ഇറങ്ങുമെന്നാണ് സർക്കാർ പറഞ്ഞിരുന്നതെങ്കിലും മാനേജ്മെന്റ്റ്‌കൾ കോടതിയെ സമീപിച്ചതോടെ വിജ്ഞാപനം വൈകുകയായിരുന്നു.

അതേസമയം, സമരം നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് നിലനിൽക്കുന്നതിനിടെ പ്രഖ്യാപിച്ച പണിമുടക്കിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഭീഷണിയുമായി മാനേജ്മെൻറ്റ് അസോസിയേഷനുകൾ രംഗത്തെത്തിയിട്ടുണ്ട്. അനിശ്ചിതകാല സമരത്തോടൊപ്പം ചേർത്തല കെ.വി.എം ആശുപത്രിയിൽ നിന്നും തിരുവനന്തപുരം സെക്രട്ടറിയേറ്റിലേക്ക് 10000 ഓളം പേരുടെ ലോങ്ങ് മാർച്ച് നടത്താനും ആണ് നഴ്സിങ് അസോസിയേഷനുകളുടെ തീരുമാനം.