ധവാനും മന്ഥാനയ്ക്കും അർജുന അവാർഡ് നാമനിർദ്ദേശം

#

ന്യൂ ഡൽഹി(25-04-2018): ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്‌മൃതി മന്ഥാനയെയും പുരുഷ ടീമംഗം ശിഖർ ധവാനെയും ബി.സി.സി.ഐ അർജുന അവാർഡിന് നാമനിർദ്ദേശം ചെയ്തു. ബി.സി.സി.ഐയുടെ ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നാമനിർദ്ദേശം ചെയ്തു കൊണ്ടുള്ള കത്ത് കേന്ദ്ര സർക്കാരിന് കൈമാറിയാതായും ചൗധരി സ്ഥിരീകരിച്ചു.

ഇന്ത്യൻ പുരുഷ - വനിതാ ടീമുകളുടെ ഓപ്പണർമാരാണ് ഇരുവരും. വളരെ നാളുകളായി അവരവരുടെ ടീമുകളുടെ വിശ്വസ്തരും. ആവശ്യഘട്ടങ്ങളിൽ പ്രതിഭയ്‌ക്കൊത്തുണർന്നു ടീമുകളെ വിജയതീരമെത്തിക്കുന്ന ഇരുവരുടെയും കഴിവും പ്രശംസനീയമാണ്. വമ്പനടികൾക്കു പേര് കേട്ട ഇരുവരും എന്നും എതിരാളികളുടെ പേടിസ്വപനമാണ്.